moidheenkutty
മൊയ്ദീൻകുട്ടി

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. എടത്തല പേങ്ങാട്ടുശേരി മനയിൽ പരേതനായ അലിയാർ മകൻ മൊയ്ദീൻകുട്ടിയാണ് (62) മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു. ആലുവ സ്വകാര്യ ബസ് സ്റ്റാന്ധിന് സമീപം ക്ലോക്ക് ടവർ ബിൽഡിംഗിൽ മനയിൽ ഓട്ടോ മൊബെൽ സ്‌പെയർ പാർട്ട്‌സ് കട നടത്തുകയായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് ഖബറടക്കി.ഭാര്യ: സെലീഖത്ത്. മക്കൾ: അനൂപ്, അൽഹാദ്, അലീഷ. മരുമകൾ: മീര അനൂപ്.