കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ മോഷണം സംബന്ധിച്ച അന്വേഷണത്തിലെ അനാസ്ഥയിൽ എൻ.ഡി.എ പ്രതിഷേധിച്ചു. വൈറ്റില ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധസമരം എൻ.ഡി.എ തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം സി. സതീശൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വൈറ്റില ഏരിയാ പ്രസിഡന്റ് സരീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ്, ഭാരവാഹികളായ സുനിൽകുമാർ, മുകേഷ്, സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു.