കോലഞ്ചേരി: മാലിന്യം ചിതറിക്കിടന്ന് ദുർഗന്ധം വമിച്ചിരുന്ന തമ്മാനിമ​റ്റം ചിറാക്കണ്ടം പാടം റോഡ് ഡി.വൈ.എഫ്.ഐ തമ്മാനിമ​റ്റം ബി. യൂണി​റ്റ് ശുചീകരിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി എൻ.വി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷൻ ജോ. സെക്രട്ടറി പ്രബി പ്രകാശ്, മേഖലാ പ്രസിഡന്റ് അർജുൻ, ഷൈജു, അജോയ് പോൾ എന്നിവർ നേതൃത്വം നൽകി.