കിഴക്കമ്പലം: മോറയ്ക്കാല കെ.എ ജോർജ് മെമ്മോറിയൽ ലൈബ്രറിയിൽ അക്കിത്തം അനുസ്മരണം നടത്തി. മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കവിതാർച്ചനയിലൂടെയാണ് മഹാകവിയെ അനുസ്മരിക്കാൻ ഓൺലൈനിൽ ഒത്തുചേർന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ലൈബ്രറിഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങ് മലയാളം അദ്ധ്യാപകനും റിട്ട. സ്‌കൂൾ പ്രിൻസിപ്പലുമായ പീ​റ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്‌ കോപ്പ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ് അദ്ധ്യക്ഷനായി.ലൈബ്രറി സെക്രട്ടറി സാബു വർഗീസ്, ട്രഷറർ പി.ഐ. പരീക്കുഞ്ഞ്, പ്രോഗ്രാം കോ ഓർഡിനേ​റ്റർ ജോമി ജോണി എന്നിവർ സംസാരിച്ചു.