കോലഞ്ചേരി: മഴുവന്നൂർ പബ്ലിക് ലൈബ്രറി കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തി. പഞ്ചായത്തംഗം ബേബി കുരിയാച്ചൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.പി. വർക്കി അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ലെനിൻകുമാർ ക്ലാസെടുത്തു. സെക്രട്ടറി എൻ.കെ അനിൽകുമാർ, പ്രൊഫ. കെ.പി കുര്യാക്കോസ്, സി.ജി കേശവൻ നായർ, പി.പി തോമസ്, പി.സി ശിവൻ, അല്ലി ബേബി, എസ്.കുരിയൻ ഫിലിപ്പ്, എ.എം രവി, എം.എസ്. തങ്കപ്പൻ നായർ എന്നിവർ സംസാരിച്ചു.