കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) നേതൃത്വത്തിൽ ബിഷപ്പുമാർ 20 ന് സെക്രട്ടറിയേറ്റ് നടയിൽ ഉപവസിക്കും.കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ. ജോഷ്വാ ഇഗ്നാത്തിയോസ്, ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് ഡോ. പോൾ മുല്ലശേരി എന്നിവരാണ് ഉപവാസിക്കുന്നത്. ഉപവാസം ആർച്ച് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും.
പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രശ്‌നങ്ങളും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ നിഷേധവും നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടി സ്വീകരിക്കത്തതിൽ പ്രതിഷേധിച്ച് ആറ് ജില്ലാ കേന്ദ്രങ്ങളിൽ അദ്ധ്യാപകർ അനിശ്ചിതകാല ഉപവാസം തുടരുകയാണ്.