കോലഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് നാശം സംഭവിച്ച കർഷകർക്ക് മാമല സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ആവർത്തനകൃഷി പദ്ധതിക്ക് തുടക്കംകുറിച്ചു.തിരുവാണിയൂർ കോക്കാപ്പിള്ളി പാടശേഖരത്തിൽ നടത്തിയ ചടങ്ങിൽ കൃഷിക്കുള്ള വിത്തിറക്കൽ ബാങ്ക് വൈസ് പ്റസിഡന്റ് കെ.എൻ മോഹനൻ നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പ്രിൻസ് സി. മാത്യു, വി.പി ജോർജ് ,ടി.കെ ബാബു, ബാങ്ക് സെക്രട്ടറി ജി.എൻ ഗീത, പാടശേഖര സമിതി പ്രസിഡന്റ് ടി.വി ബേബി, സെക്രട്ടറി ടി.കെ. ജോയി എന്നിവർ സംബന്ധിച്ചു.