bjp
ബി.ജെ.പി കുന്നത്തുനാട് മണ്ഡലം തല ശില്പശാല ഭാരതീയ ജനത മഹിളാമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് സമിതി തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. ഭാരതീയ ജനത മഹിളാമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ശശി അദ്ധ്യക്ഷനായി. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം മോഹനൻ മുഖ്യപ്രഭാഷണം നടത്തി.