കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻട്രൽ ഡിവിഷനിൽ നടന്ന ശില്പശാല ജില്ലാ ജനറൽ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുധാ ദിലീപ്, ജില്ലാ സെക്രട്ടറി ആർ. രാജീവ് കുമാർ, എ.ജി. നവീൻ ചന്ദ്ര ഷേണായ്, അരവിന്ദ്. ആർ, സുനിൽ തീരഭൂമി, കെ. വാസുദേവപൈ തുടങ്ങിയവർ സംസാരിച്ചു.