edappa
മനയത്തു പീടിക പട്ടികജാതി കോളനി സമഗ്രവികസനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കുന്നു

കോലഞ്ചേരി: മനയത്തു പീടിക പട്ടികജാതി കോളനി സമഗ്രവികസനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി.ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ മിനി സണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ മനോജ്, സി.പി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കോളനിയുടെ സംരക്ഷണഭിത്തി നിർമ്മാണം, നടപ്പാത നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തികൾ.