തൃപ്പൂണിത്തറ: മരട് മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും കൊടിമരങ്ങൾ സ്ഥാപിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി സാം പുന്നക്കൽ എന്നിവർ ചേർന്ന് പതാകകൾ ഉയർത്തി.
ബി.ജെ.പി ഏരിയ പ്രസിഡന്റ് വി.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മരട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് സി.കെ. ദിലീപ് നെട്ടൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിമാരായ എഎ.സ് പ്രതാപൻ, ഉമേഷ് ഉല്ലാസ്, വൈസ് പ്രസിഡന്റ് അനീഷ് തോട്ടുങ്കൽ, ജോയിന്റ് സെക്രട്ടറിമാരായ അനി തുരുത്തി, സുരേഷ് കുമ്പളം, അരവിന്ദാക്ഷൻ മംഗലശേരിൽ, ഒന്നാം വാർഡ് പ്രസിഡന്റ് കലാധരൻ പുറത്തെപടിക്കൽ, കർഷകമോർച്ച ജില്ലാ കമ്മിറ്റിയംഗം മധുസൂദനൻ, ഏരിയാ സെക്രട്ടറി സുരേഷ് സ്വാമി, വാർഡ് പ്രസിഡന്റ് എം.ഡി. അനിൽകുമാർ, എറണാകുളം മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.