കൊച്ചി: ബി.ജെ.പി അയ്യപ്പൻകാവ് ഏരിയ 69 ഡിവിഷൻ ശില്പശാല മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഒ.എം. ശാലീന ഉദ്ഘാടനം ചെയ്തു. അയ്യപ്പൻകാവ് ഏരിയ പ്രസിഡന്റ് പ്രദീപ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് മനോജ്കുമാർ, ഏരിയ ജനറൽ സെക്രട്ടറി രാജേഷ് ബാബു, വൈസ് പ്രസിഡന്റ് ജിതേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.