 
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഫർണിച്ചർ നൽകി. ലൈബ്രറിക്ക് ലഭിച്ച ഫർണിച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണനിൽ നിന്നും ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗവും പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടു ഭാഗത്ത് , സെക്രട്ടറി ടി ആർ ഷാജു , കമ്മിറ്റി അംഗങ്ങളായ ഷാനവാസ് പറമ്പിൽ, വി എം റഫീഖ് , വി പി അജാസ് എന്നിവർ സംസാരിച്ചു.