വൈപ്പിൻ: ഞാറക്കൽ മഞ്ഞനക്കാട് കൊവിഡ് ബാധിച്ച് മരിച്ച വയോധിക ഫിലോമിനയുടെ സംസ്‌കാരത്തിന് പഞ്ചായത്ത് മെമ്പറും മകനും നേതൃത്വം നൽകി. 15-ാം വാർഡിലെ മെമ്പർ മിനി കോലഞ്ചേരിയും മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ റിച്ചാർഡ് ദേവസിയുമാണ് സംസ്‌കാരത്തിന് നേതൃത്വം നൽകിയത്. മുരിക്കുംപാടം ശ്മശാനത്തിലായിരുന്നു സംസ്‌കാരം.