 
കൊച്ചി: ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം കൊച്ചി കോർപ്പറേഷന് ലഭിച്ചു. . ഒരു വർഷമായി അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ ക്ഷയരോഗമില്ലെന്ന എന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്കാരം.സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടു കൂടി ക്ഷയരോഗ നിവാരണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യവകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും നേതൃത്വത്തിൽ ക്ഷയരോഗത്തിന് എതിരെയുള്ള ജനകീയ മുന്നേറ്റമായാണ് ഇത് നടപ്പിലാക്കി വരുന്നത്. മേയർ സൗമിനി ജെയിൻ ജില്ലാ ടി.ബി ഓഫീസർ ഡോക്ടർ ശരത് ജി റാവുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഡോക്ടർ രേഖ തോമസ്, എസ് .ടി.എൽ എസ് ജ്യോതി എസ് .എസ്, എസ്.ടി എസ് ഫ്രാൻസിസ് ഡിക്രൂസ്, താഹിറ ജമാൽ എന്നിവർ പങ്കെടുത്തു