benny
കാർഷിക വിരുദ്ധബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ എസ് അങ്കമാലി പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി കേന്ദ്ര സർക്കാർ പാസാക്കിയ കർഷകവിരുദ്ധ ബിൽ പിൻവലിക്കണമെന്ന് ആവശ്യപെട്ട് ജനതാദൾ എസ് പ്രതിഷേധ നടത്തി.രാജ്യവ്യാപകമായ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അങ്കമാലി പോസ്റ്റ് ഓഫീസിന് മുൻമ്പിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മുഞ്ഞേലി ഉദ്ഘാടനം ചെയ്തു. കെ.സി.ജോസ് ,ചെറിയാൻ പറക്കൽ സി.ഒ. വർഗീസ് ,കെ.ഒ.ആന്റണി ,ബിജു പൗലോസ് എന്നിവർ പങ്കെടുത്തു.