sarith

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിന് പദ്ധതി തയ്യാറാക്കാനും വിവരങ്ങൾ കൈമാറാനുമായി 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ടെലിഗ്രാമിൽ സന്ദീപ് നായർ ഗ്രൂപ്പുണ്ടാക്കിയതായി കേസിലെ മറ്റൊരു പ്രതിയായ സരിത്ത് വെളിപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.

തന്നെയും സ്വപ്‌നയെയും കെ.ടി. റെമീസിനെയും ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തി. എല്ലാ കാര്യങ്ങളും ചർച്ച ചെയ്‌തിരുന്നത് ഈ ഗ്രൂപ്പിലൂടെയായിരുന്നു.

സ്വർണക്കടത്തിലെ പ്രധാനിയായ ദുബായ് ജയിലിൽ കഴിയുന്ന ഫൈസൽ ഫരീദിനെ നേരിട്ടറിയില്ലെന്ന് സരിത്ത് പറയുന്നു. അയാളുമായുള്ള ഇ‌ടപാടുകൾ നിയന്ത്രിച്ചിരുന്നത് റെമീസാണ്. ടെലിഗ്രാം ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു പേജ് മാത്രമുള്ള മൊഴിയാണ് പുറത്തുവന്നത്.