press
കാലടി പ്രസ് ക്ലബ്ബ് ഓഫീസ് പഞ്ചായത്ത് പ്രസിഡണ്ട് കെ. തുളസി ഉത്ഘാടനം നിർവ്വഹിച്ചു

കാലടി: കാലടി പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .തുളസി നിർവഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. ആർ സന്തോഷ്കുമാർ അദ്ധ്യക്ഷനായി. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ മുഖ്യ പ്രഭാഷണം നടത്തി. മലയാറ്റൂർ റോഡിൽ യുണീവേഴ്സിറ്റി പഴയ ഗേറ്റിന് സമീപം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രസ് ക്ലബ്ബിന്റെ പുതിയ ഓഫീസ്.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ വി.ഷാജി, പ്രസ് ക്ലബ് സെക്രട്ടറി ടി.പി.ജോർജ്, സൈലേഷ് പണ്ടാല എന്നിവർ സംസാരിച്ചു .