മൂവാറ്റുപുഴ: വടക്കൻ പാലക്കുഴ - നിലപ്പനത്താഴം റോഡ് നിർമ്മാണം പൂർത്തിയായി. പാലക്കുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. വർഷങ്ങളായി പ്രദേശവാസികളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമായി. റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ഉപസമിതി ചെയർമാൻ എൻ.കെ.ഗോപി.സോയുസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.