കൊച്ചി: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ വേർപാട് ക്രെസ്തവ സഭകൾക്ക് മാത്രമല്ല രാഷ്ടത്തിനാകെ തീരാ നഷ്ടമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (യു സി .എഫ്) സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ് അനുസ്മരിച്ചു യു സി .എഫ് സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശിയ പ്രസിഡന്റ് ഡോ പി ഏ ജോസഫ് ജോർജ് പി കോര, അലക്‌സാണ്ടർ എം ഫിലിപ്പ് ,മറ്റോ തോമസ് ,ദാനിയേൽ സി ജോൺ ,പോൾ ജെ വിതയത്തിൽ ,ബേബി കുര്യൻ , വർഗീസ് തോമസ് ,തോമസ് ലൂക്ക് എന്നിവർ പങ്കെടുത്തു.