mla
വടക്കൻ പാലക്കുഴ ബസ് കാത്തിരിപ്പ് കേന്ദ്രം എൽദോഎബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ : വടക്കൻ പാലക്കുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. എം.സി.റോഡിൽ കെ.എസ്.ടി.പിയുടെ നിർമ്മാണം നടന്ന ഘട്ടത്തിൽ വടക്കൻ പാലക്കുഴയിൽ വെയിറ്റിംഗ് ഷെഡ്നിർമ്മിച്ചിരുന്നില്ല. ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് എം.എൽ.എ ഫണ്ട് ഇതിനായി ഫണ്ട് അനുവദിച്ചത് . കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ.നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ ഉപസമിതി ചെയർമാൻഎൻ.കെ. ഗോപി ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയ ബിജു, പാലക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് എൻ.കെ, സോയൂസ് ജേക്കബ്, വി.എം.തമ്പി ,രാജി അശോകൻ, എന്നിവർ സംസാരിച്ചു.