പറവൂർ: കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ ജല അതോറിട്ടി ഓഫീസിന് മുന്നിൽ സി.പി.എം ധർണ നടത്തി. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.പി ജയൻ ഉദ്ഘാടനം ചെയ്തു. പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. രാജേഷ്, പി.ആർ. സജേഷ് കുമാർ, എൻ.ടി. നിഷാദ്, ജെ. വിജയകുമാർ എന്നിവർ സംസാരിച്ചു.