politics
മഞ്ഞപ്രയിൽ ജനതാദൾ (എസ്) നടത്തിയ പ്രതിഷേധ പരിപാടി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു

കാലടി: ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. കാർഷികോത്പന്നങ്ങളുടെ വിലനിർണയാധികാരവും കാർഷിക കമ്പോളവും കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന കാർഷിക ബിൽ കേന്ദ്രം പിൻവലിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.വർഗീസ് അധ്യക്ഷനായി.സെക്രട്ടറി പി.എം. പൗലോസ്, സജീവ് അരീക്കൽ, ടി.പി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.