ആലങ്ങാട് : കൊങ്ങോർപ്പിള്ളി കവലയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റോഡിൽ വലവീശി എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. കൊങ്ങോർപ്പിള്ളി - ഓളനാട് റോഡിൽ വെള്ളക്കെട്ട് മൂലം യാത്രക്കാർ ഏറെ ദുരിതം അനുഭവിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് കെ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലിം, ഷിജാസ് വെട്ടുവയലിൽ, പി.വി. ദീപേഷ്, ദേവീസ് ആട്ടോക്കാരൻ, വി.ബി. ഷിജാസ്, കെ.എ. ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.