കാലടി: തിരുവൈരാണിക്കുളം അരങ്ങ് കലാ സമിതിയുടെ നേതൃത്വത്തിൽ എസ്പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ചു. ചടങ്ങിൽ നാടക നടൻ കെ.പി.എസി സുധീർ, കലാഭവൻ വിനോദ് എന്നിവരെ ആദരിച്ചു. പി.രാജീവ് ഓൺലൈൻ വഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം പൊന്നൻ, ടി കെ സന്തോഷ് കുമാർ, പി ടി സജീവൻ ,പി .ജി.ലിസിൻ, വി.സി.ലൈജു പി.ആർ.ഷാജികുമാർ, എ.എസ്.രാജു എന്നിവർ പങ്കെടുത്തു.