അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച ശുചിമുറികളുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. എണ്ണൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ തുടർച്ചയായി 100% വിജയം കൈവരിച്ചിട്ടുള്ള ഗവ.ഹൈസ്‌കൂളാണ് ഇത്. 15 ലക്ഷം രൂപ ചെലവഴിച്ച് ആധുനികരീതിയിലുള്ള ആറ് ശുചിമുറികളാണ് പണി കഴിപ്പിച്ചിട്ടുള്ളത്. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.ജോർജ്ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അനീഷ്, മേരി ആന്റണി, റാണി പോളി, ഹെഡ്മിസ്ട്രസ്സ് പി.സുധ, പി.ടി.എ പ്രസിഡന്റ് ഷാജു നെടുവേലി, ടി.പി. വേലായുധൻ മാസ്റ്റർ, മുൻ മെമ്പർ കെ.കെ മുരളി എന്നിവർ സംസാരിച്ചു.