mu
എൽദോസ് കുന്നപ്പിള്ളിഎം.എൽ.എ മുടക്കുഴ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പംപടി :മുടക്കുഴ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം ആരംഭിച്ചു. ലാബിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ തനിക്ക് ലഭിച്ച ഓണറ്റേറിയം ചെലവിട്ടാണ്.

കൊവിഡ് കാലത്ത് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ലാബ് പ്രവർത്തനമാരംഭിച്ചത്.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിഷാ സോജൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ് പഞ്ചായത്ത് മെമ്പർമാരായ ഷോജ റോയി, എ ൽസിപൗലോസ് , ഷൈമിവർഗീസ് ലിസി മത്തായി മിനിഷാജി , പി.പി. അവറാച്ചൻ , എൻ.പി.രാജീവ്,ജോഷി തോമസ്, ബാബു പാത്തിക്കൽ, ഡോക്ടർ രാജേഷ് .ബി .നായർ ഹെൽത്ത് ഇൻസ്പെക്ടർ ജിജി .പി . തോമസ് തുടങ്ങിയവർ സംസാരിച്ചു.