crime
പാറക്കൽ ബിജു (41 )

മൂവാറ്റുപുഴ: നെടുമ്പാശേരി എയർ പോർട്ടിൽ നിന്നും ലേലത്തിൽ കുറഞ്ഞ വിലക്ക് വാഹനങ്ങൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മുവാറ്റുപുഴ സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ കോന്നി പാറക്കൽ ബിജു (41 ) വിനെ മുവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പേരൂർക്കടയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോന്നി സ്വദേശിയായ ബിജുവിനു നെടുമ്പാശേരി എയർ പോർട്ടിനുള്ളിൽ യാത്രക്കാരെ വിമാനത്തിനടുത്തേക്കു കൊണ്ട് പോകുകയും വിമാനം ഇറങ്ങുന്ന യാത്രക്കാരെ ടെർമിനലിലേക്കു കൊണ്ട് വരികയും ചെയ്യുന്ന വാഹനങ്ങളുടെ എ.സി റിപ്പയർ ചെയ്യുന്ന കോൺട്രാക്ട്ർ ആണെന്ന് പരിജയപ്പെടുത്തി എയർ പോർട്ടിനുള്ളിൽ വിമാനത്താവള കമ്പനി ഉപയോഗിക്കുന്ന വാഹനങ്ങൾ ലേലത്തിൽ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ചാണ് മുവാറ്റുപുഴ സ്വദേശിയിൽ നിന്നും പണം തട്ടിയത്. ടൂറിസ്റ്റ് ബസുകളിൽ സ്ഥാപിക്കുന്ന എ.സി കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞു സംസ്ഥാനത്തിന്റെ പലഭാഗത്തും നിന്നായി പലരിൽ നിന്നും പ്രതി പണം തട്ടിയതിന്റെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുവാറ്റുപുഴ പൊലീസ് പറഞ്ഞു.അടിക്കടി താമസസ്ഥലം മാറുന്ന പ്രതി കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കാലടി,കോന്നി,വെഞ്ഞാറമൂട്,പേരൂർക്കട എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു. മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മുവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു