 
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ സ്വദേശിനി ഉഷയെയാണ് (46) ഇന്നലെ രാവിലെ പെരുമ്പാവൂര്‍ പി.പി റോഡില്‍ ജ്യോതിജംഗഷന് സമീപത്തുളള ലൈഫ്‌കെയര്‍ ഫാര്‍മ്മ എന്ന സ്ഥാപനത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ രാത്രി ഇവിടെ തന്നെയാണ് തങ്ങുന്നത്. ഇവരോടൊപ്പം രാത്രികാലങ്ങളില്‍ കാണാറുളളയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇവര്‍ തമ്മില്‍ രാത്രി മദ്യപിച്ച വഴക്കടിക്കുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.