 
പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൂയപ്പിള്ളി കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച പത്ത് ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകൾ മന്ത്രി തോമസ് ഐസക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കയർ വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പത്മകുമാർ, കയർ വികസന ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ, കയർ പ്രൊജക്ട് ഓഫിസർ എസ്.എസ്. ശ്രീകുമാർ, എ.ബി.സി അംഗം ടി.ആർ. ബോസ്, കയർ ഇൻസ്പെക്ടർ സി.കെ. അമ്പിളി, സംഘം പ്രസിഡന്റ് എം.കെ. നാരായണൻ, സെക്രട്ടറി കെ.പി. ഷീല എന്നിവർ പങ്കെടുത്തു.