m
മണ്ഡലത്തിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

കുറുപ്പംപടി : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി.പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്‌ഘാടനം കുറുപ്പംപടി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ലൈറ്റ് തെളിയിച്ചു കൊണ്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷ വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾ ഉതുപ്പ്, പഞ്ചായത്ത് അംഗങ്ങളായ പ്രീത എൽദോസ്, മേരി പൗലോസ്, ഫെജിൻ പോൾ, ഒ ദേവസ്സി, കെ.കെ മാത്തു കുഞ്ഞു, ജോയി പൂണെലിൽ, സജി പടയാട്ടിൽ,എൽദോസ് അറക്കൽ എന്നിവർ സംബന്ധിച്ചു.

അശമന്നൂർ പഞ്ചായത്തിൽ ഓടക്കാലി, പയ്യാൽ, നൂലേലി പള്ളിപ്പടി, ഓടക്കാലി കമ്പനിപ്പടി, കല്ലിൽ ലൈബ്രറി, പുന്നയം അമ്പലപടി, നൂലേലി അമ്പലം പടി, പനച്ചിയം വടക്കേ കവല, ഓടക്കാലി ആശുപത്രിക്ക് സമീപം, വണ്ടമറ്റം

മുടക്കുഴ പഞ്ചായത്തിൽ ത്രിക്കേപ്പാറ, തുരുത്തി, മുടക്കുഴ കവല, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, ചുണ്ടക്കുഴി

രായമംഗലം പഞ്ചായത്തിൽ കുറുപ്പംപടി ബ്ലോക്ക് ജംഗ്ഷൻ, വൈദ്യശാലപ്പടി, നെല്ലിമോളം, നങ്ങേലിപ്പടി, കീഴില്ലം അമ്പലപ്പടി, പുല്ലുവഴി ജംഗ്‌ഷനിൽ രണ്ടെണ്ണം, കുറുപ്പംപടി ബസ്‌സ്റ്റാൻഡ്, കുറുപ്പംപടി എസ്ബിഐ ക്ക് മുൻവശം, കൂട്ടുമഠം അമ്പലത്തിന് മുൻവശം, നവജീവൻ കവല, കീഴില്ലം ഹൈസ്‌കൂൾ ജംഗ്ഷൻ, സി.എസ്.ഐ കവല, പുത്തൂരാൻ കവല, വട്ടക്കാട്ടുപടി റേഷൻ കട ജംഗ്ഷൻ, മനക്കപടി,വേങ്ങൂർ പഞ്ചായത്തിൽ ക്രാരിയേലി, നേടുങ്ങപ്ര ഷാപ്പുംപടി, കണ്ണംപറമ്പ്, ചൂരത്തോട്, വേങ്ങൂർ പള്ളിത്താഴം, മേക്കപ്പാല, നേടുങ്ങാപ്ര കനാൽപാലം, പുന്നയം കവലഎന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിരുന്നത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

അവസാന ഘട്ടത്തിൽ

84 സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ നിർമ്മാണം പൂർത്തിയായി. 45 ഇടങ്ങളിൽ ലൈറ്റുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചു. 39 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.