പെരുമ്പാവൂർ: എ.എം.റോഡിൽ ചെമ്പറക്കി ജാമിഅ ഹസനിയ സകൂളിന് സമീപം റോഡിൽ അജ്ഞാതാവാഹനത്തിൽ നിന്നും ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തി.ഇന്ധനം കിടക്കുന്നത മൂലം ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നി വീണതോടെ നാട്ടുകാർ പെരുമ്പാവൂർ ഫയർഫോഴ്‌സിൽ വിളിച്ചറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത് അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു. ഡീസൽ,ഓയിൽ എന്നിവയാണ് റോഡിൽ കാണപ്പെട്ടത്. എന്നാൽ ഏത് വാഹനത്തിൽ നിന്നുമാണെന്ന് തിരിച്ചറിഞ്ഞില്ല.