പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും കൊവിഡ് മരണം. പൊതുപ്രവര്‍ത്തകനും മുസലിം ലീഗ് മണ്ഡലം വൈ.പ്രസിഡന്റുമായിരുന്ന വല്ലം നാനേത്താന്‍ വീട്ടില്‍ ഹസന്‍ പരീതിന്റെ മകന്‍ ഉസ്മാന്‍ (57), തണ്ടേക്കാട് വെട്ടി കാട്ടുകുന്ന് താമസിക്കുന്ന ഇലവുംകൂടി മക്കാര്‍പിള്ള മകന്‍ അസൈനാര്‍ (62) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി കാക്കനാട് സണ്‍ റൈസ് ആപത്രിയില്‍ ചികിത്സയിലായിരുന്നു ഉസ്മാന്‍. അത്തിപ്പറ്റ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ , എസ്. ടി.യു സെക്രട്ടറി, സാധു സംരക്ഷണ സമിതി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ, ഫാത്തിമ . അസ്മ, നിഷ, അജീഷ, അനീഷ, സാബിത്ത്. എന്നിവര്‍ മക്കളാണ്.പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ലിന്‍സ ബേക്കറി ഉടമയാണ് അസൈനാര്‍. കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായത്. ഭാര്യ:ലൈല. മക്കള്‍:ലിജിന, ലിന്‍സ,പരേതനായ ലിജാസ്. മരുമകന്‍:സലാം. ഇരുവരുടെയും കബറടക്കം നടത്തി. പെരുമ്പാവൂരില്‍ ഈ മാസം മാത്രം ഏഴ് പേരാണ് കൊവിഡിന് കീഴടങ്ങിയത്. അല്ലപ്ര, ഓണമ്പിളളി, മഞ്ഞപ്പെട്ടി, പാലക്കാട്ടുതാഴം, കുറ്റിപ്പാടം സ്വദേശികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.. മദ്ധ്യവയസ്‌ക്കരാണ് മരിച്ചവരെല്ലാം.