choornikkara
ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടം പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടം പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. 2216 ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ള ഗ്രൗണ്ട് ഫ്‌ലോറാണ് ഉദ്ഘാടനം ചെയ്തത്. ഇതിൽ ഫ്രണ്ട് ഓഫീസ് കൂടാതെ ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം കാബിൻ സൗകര്യമുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം. അഞ്ച് നില വരെ നിർമ്മിക്കാൻ പര്യാപ്തമായ അടിത്തറയാണ്. 76 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തീകരിച്ചത്.
വൈസ് പ്രസിഡന്റ് ബീന അലി അദ്ധ്യക്ഷയായി. മുൻ പ്രസിഡന്റ് എ.പി. ഉദയകുമാർ, ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. സതീഷ് കുമാർ, രാജി സന്തോഷ് ജൂനിയർ സൂപ്രണ്ട് വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.