കളമശേരി: എറണാകുളം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ട്യൂബിംഗ് കൃത്യമായി ഘടിപ്പിക്കാത്തതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ മുഖ്യമന്ത്രിക്കും ഡി.ജി.പി ലോക് നാഥ് ബെഹ്റക്കും കത്ത് നൽകി. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ സമൂഹത്തിൽ ഞെട്ടലും ഭീതിയും ഉളവാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി.