പള്ളുരുത്തി: കൊച്ചി നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പദ്ധതിയായ വാട്ടർമെട്രോയിൽ പശ്ചിമകൊച്ചി കൂടി ഉൾപ്പെടുത്തണമെന്ന് എം.എൽ. എ ജോൺ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. ജലഗതാഗതവും മെട്രോ റെയിലും സമന്വയിപ്പിക്കുന്ന പദ്ധതിയിൽ ടൂറിസം കേന്ദ്രമായ കുമ്പളങ്ങി, തീർത്ഥാടന കേന്ദ്രമായ കണ്ണമാലി, മറ്റു കേന്ദ്രങ്ങളായ തോപ്പുംപടി, പള്ളുരുത്തി എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.