tab
കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ്, വർണം നഗർ റസിഡന്റ് അസ്സോസിയേഷൻ നൊച്ചിമ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങിൽ ജേതാക്കൾ സംഘാടകർക്കൊപ്പം

ആലുവ: കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ്, നൊച്ചിമ വർണം നഗർ റസിഡന്റ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 15 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരമായി ടാബുകൾ നല്കി. കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് എം. ജയരാജ് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. അലിക്കുഞ്ഞ് അദ്ധ്യക്ഷനായി. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡോ. കുര്യാക്കോസ്, ഫസ്റ്റ് ലേഡി സ്വർണ രേവതി, മണി കാർത്തിക്, ധന്യ, എ.എക്‌സ്. ഫ്രാൻസിസ്, ജയൻ എന്നിവർ സംസാരിച്ചു.