നെടുമ്പാശേരി: ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ശിൽപ്പശാല മദ്ധ്യമേഖല ജനറൽ സെക്രട്ടറി ഇ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ലത ഗംഗാധരൻ, അങ്കമാലി മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, പി.എൻ സതിശൻ, എം.വി. ലക്ഷ്മണൻ, ഷീജ സതീശൻ, ശ്രീജിത്ത് കാരാപ്പിള്ളി, കെ.എ. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.