കൊച്ചി: കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ. എയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തൃക്കാക്കര നിയോജകമണ്ഡലത്തിലെ 50 അങ്കണവാടികളിലാണ് പഠനോപകരണം നൽകുന്നത്. തുടക്കം എന്ന നിലയിൽ എളംകുളം അങ്കണവാടിയിൽ നടന്ന ചടങ്ങ് മാദ്ധ്യമ പ്രവർത്തകൻ ജോസ് നിധിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോബ് പുത്തിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജിസൺ ജോർജ് , ആന്റണി കാഞ്ഞിരത്തിനാൽ, സാജു പീറ്റർ, വിപിൻ മേനാച്ചേരി, ആനിജോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.