 
പറവൂർ: ഒറ്റക്ക് താമസിക്കുന്ന കൊച്ചങ്ങാടി പാറയിൽ ഭൈമിനിക്ക് ബി.ജെ.പി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഗ്യാസ് കണക്ഷൻ നൽകി. വിധവയായ ഭൈമിനിക്ക് രണ്ടു പെൺമക്കളാണുള്ളത്. ഇവരുടെ വിവാഹത്തിനു ശേഷം തനിച്ചാണ് താമസം. പാർപ്പിട പദ്ധതിയിൽ വീടു ലഭിച്ചിരുന്നു. മറ്റു വരുമാന മാർഗ്ഗങ്ങളൊന്നും ഭൈമിനിക്കില്ല. കേന്ദ്രസർക്കാരിന്റെ സൗജന്യ ഗ്യാസ് കണക്ഷനു വേണ്ടി ശ്രമിച്ചെങ്കിലും കൊവിഡ് മൂലം പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനാലാണ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി രണ്ട് സിലണ്ടറും അടുപ്പും വാങ്ങി നൽകിയത്. ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ കടവത്ത്, ജനറൽ സെക്രട്ടറി വി.എസ്. സുബിൻ, ഓമന മോഹൻ, ധന്യ അനിൽ, അനില സുനിൽ, സുഭാഷ് ബാലകൃഷ്ണൻ, അരവിന്ദ്, സുനിൽ കരിമ്പാടം തുടങ്ങിയവർ പങ്കെടുത്തു.