 
ആലുവ: കടുങ്ങല്ലൂർ 21 -ാം വാർഡിൽ കൊടുമ്പിള്ളിൽ രമേശനും കുടുംബത്തിനുമായി റോട്ടറി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സാമൂഹ്യ ക്ഷേമ ബോർഡ് അംഗം പദ്മജ എസ്. മേനോനും വാർഡ് മെമ്പർ ഇന്ദിര കുന്നക്കാലയും ചേർന്ന് നിർവഹിച്ചു. എം.എം. ഉല്ലാസ്‌കുമാർ, പി. സജീവ്, സി.ആർ. ബാബു, ബേബി സരോജം, പി.എം. ഉദയകുമാർ, പി.കെ. രാജീവ്, രാജൻ മംഗലത്, കെ.കെ. കുമാരൻ, കുടുബാംഗങ്ങളായ രമേശൻ, സ്മിത രമേശൻ തുടങ്ങിയവർ പങ്കെടുത്തു.