കൊച്ചി : കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകി. സെക്രട്ടറിയെ ഇടയ്ക്കിടെ മാറ്റുന്നത് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. സർക്കാരിനോടു വിശദായ സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 11 തവണ സെക്രട്ടറിയെ മാറ്റിയിരുന്നു. ഒരു സെക്രട്ടറിക്ക് ആറുമാസം പോലു തികച്ചു ജോലി ചെയ്യാൻ സർക്കാർ അവസരം നൽകിയില്ലെന്നും മൂന്നു വർഷത്തേക്ക് സ്ഥലം മാറ്റം പാടില്ലെന്ന ഉത്തരവു പാലിച്ചില്ലെന്നും പ്രസിഡന്റ് നൽകിയ ഹർജിയിൽ പറയുന്നു.