കളമശേരി: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ നിര്യാണത്തിൽ ഫാക്ട് അനുശോചിച്ചു. ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ വച്ച് നടന്ന യോഗത്തിൽ സി.എം.ഡി കിഷോർ രൂംഗ്ത , മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര, എക്സിക്യുട്ടീവ് ഡയറക്ടർ ആൻഡ് കമ്പനി സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ നായർ, മുൻ എം.പി കെ. ചന്ദ്രൻപിള്ള, ഫാക്ടിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.