തൃക്കാക്കര: തൃക്കാക്കരയിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്‌ഘാടനം ചെയ്യേണ്ട റോഡിനെതിരെ അഴിമതി ആരോപണം. തൃക്കാക്കര നഗരസഭയിൽ മണ്ണൂർപാടം പാർക്ക് റോഡിനെതിരെ ബി.ഡി.ജെ.എസാണ് കൗൺസിലർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരസഭയുടെ ചെലവിൽ പാടശേഖരത്തിലൂടെ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നതെന്നെന്ന് ആരോപിച്ച് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ വിജിലൻസിന് പരാതി നൽകി. വ്യാഴാഴ്ചയാണ് റോഡ് ഉദ്‌ഘാടനം. നഗരസഭ ചിലവിൽ പാടം നികത്തി റോഡ് നിർമ്മിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുമതി വാങ്ങിയില്ലെന്നും 400 മീറ്റർ ഉള്ള റോഡ് നിർമ്മിക്കാൻ 97 ലക്ഷം രൂപ ചെലവഴിച്ചതായും പരാതിയിൽ പറയുന്നു.