 
ആലുവ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ ഇന്നവേഷൻ റാങ്കിംഗിൽ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിന് ഫൈവ് സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയാണ് അംഗീകാരം.
ഈ അംഗീകാരത്തിന് അർഹത നേടിയ ദേശീയതലത്തിലെ 125 കോളേജുകളിൽ കേരളത്തിൽ നിന്നുള്ള ഏക ആർട്ട്‌സ് ആൻ ഡ് സയൻസ് കോളേജ് എന്ന പദവിയും സെന്റ് സേവ്യേഴ്‌സിന് സ്വന്തം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് റാങ്കുകൾ പ്രഖ്യാപിച്ചത്. 2019ലാണ് കോളേജിൽ ഇന്നവേഷൻ കൗൺസിൽ സ്ഥാപിതമായത്. കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. സിസ്റ്റർ ശാലിനി, വൈസ് പ്രിൻസിപൽ റവ. ഡോ. സിസ്റ്റർ സ്റ്റെല്ല, കൺവീനർമാരായ ഡോ. എസ്. രേവതി, ഷെറീന ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇന്നവേഷൻ അംബാസിഡർ എന്ന പദവിക്ക് ഏഴ് അദ്ധ്യാപകരും നാല് വിദ്യാർത്ഥിനികളും അർഹരായി.100ൽ 94 .17 പോയിന്റുകളുമായി കോളേജിനെ അംഗീകാരത്തിന് അർഹരാക്കിയത്.