 
ആലുവ: ബൈക്കിലെത്തിയ യുവാവ് കാൽനട യാത്രക്കാരിയുടെ രണ്ട് പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പാനായിക്കുളം കാരിപ്പുഴ മൂങ്ങൻതുരുത്തിൽ വീട്ടിൽ രതീഷിന്റെ ഭാര്യ അമ്പിളിയുടെ മാലയാണ് കവർന്നത്. ഇന്നലെ രാവിലെ 9.15 മണിക്ക് ബിനാനിപുരം സ്‌റ്റേഷൻ പരിധിയിൽ കാരിയറ ഭാഗത്താണ് സംഭവം. ബൈക്ക് വഴിയരികിൽ വച്ച ശേഷം മാറി നിന്ന് ഫോൺ ചെയ്ത പ്രതി അമ്പിളിയെത്തിയപ്പോൾ വഴി ചോദിക്കാനായി അടുത്തെത്തി. ഇതിനിടെ മാല പൊട്ടിച്ച ശേഷം സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു. പ്രതിയുടെയും ബൈക്കിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി സഞ്ചരിച്ച വാഹനം പരിചയമുള്ളവർ ബിനാനിപുരം പൊലീസിനെ അറിയിക്കണം. ഫോൺ: 9497980465.