jayalakshmi
ജയലക്ഷ്മി

നെടുമ്പാശേരി: കഞ്ഞി തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. തുരുത്തിശേരി മാടശേരി പരേതനായ പരമേശ്വരക്കുറുപ്പിന്റെ മകൾ ജയലക്ഷ്മിയാണ് (42) മരിച്ചത്. ഞായറാഴ്ച്ച രാത്രി മകൾക്കൊപ്പം കഞ്ഞി കുടിക്കുന്നതിനിടെയാണ് സംഭവം. ഉടൻ ആലുവ ആരോഗ്യാലയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് ടെസ്റ്റും പോസ്റ്റുമോർട്ടും നടത്തിയതിനു ശേഷം സംസ്‌കാരം നടത്തി.മകൾ: ലക്ഷ്മിപ്രിയ. മാതാവ്: ഓമന.