 
കുറുപ്പംപടി : കോടനാട് സർവീസ് സഹകരണ ബാങ്ക് മെമ്പേഴ്സിനായി നടപ്പിലാക്കുന്ന ആക്സിഡന്റ് ഡെത്ത് സംഭവിക്കുന്നവർക്കായ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യ വിതരണം നടത്തി.
ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടപ്പടി മുൻ പ്രസിഡന്റ് പി. വിജയചന്ദ്രൻ എന്നിവർ ചേർന്ന് ആനുകൂല്യ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
കൂടാലപ്പാട് അറുപതിൽചിറ വീട്ടിൽ ഷീബയുടെ ആനുകൂല്യം ഭർത്താവ് മോനിച്ചനും, കുറിച്ചിലക്കോട് പോത്തൻവീട്ടിൽ ജോയിയുടെ ആനുകൂല്യം ഭാര്യ ലിജിയും ഏറ്റുവാങ്ങി.സി.പി.എം കോടനാട് ലോക്കൽ സെക്രട്ടറി ഒ.ഡി.അനിൽ ,ഒക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സന്തോഷ്, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.