vennala
വെണ്ണല ബാങ്കിന്റെ മത്സകൃഷി മുൻ എം.പി, പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണല സഹ. ബാങ്കിൽ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. 6000 ഹൈബ്രിഡ് ഇനം തിലോപ്പിയ കുഞ്ഞുങ്ങളെയാണ് ഡോ. മോളികുട്ടി തോമസ് സൗജന്യമായി വിട്ടു നൽകിയ ഒരേക്കർ ഭൂമിയിൽ നിർമ്മിച്ച കൃത്രിമ കുളത്തിലാണ് കൃഷി.
ഉദ്ഘാടനം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് മുൻ എം.പി. പി.രാജീവ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.എറണാകുളം ജില്ല സഹകരണ ജോ: രജിസ്ട്രാർ കെ.സജീവ് കർത്ത, അഡ്വ.കെ.ഡി.വിൻസെന്റ്, കെ.ടി. സാജൻ, സി.ഡി.വത്സലകുമാരി, പി.കെ. മിറാജ്,എസ്.മോഹൻദാസ്, വി.ആർ.സത്യൻ എന്നിവർ സംസാരിച്ചു.ആർ.ബിജു കൺവീനറും എം.ബി.അനിൽ, എം.വി.സുമേഷ്, എ.എം.ശ്രീജിത്ത്, എം.യു.രാജേഷ്, കെ.യു.പ്രതീഷ് എന്നിവരാണ് മത്സ്യകൃഷിക്ക് നേതൃത്വം നൽകുന്നത്.