കൊച്ചി: സാമൂഹ്യപ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റായി മുദ്രകുത്തി അറസ്റ്റ് ചെയ്തതിനെതിരെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി.പോറസ് ഇടവക യുവജനസംഘടനയായ കെ.സി.വൈ.എം അംഗങ്ങൾ പാലാരിവട്ടം മുതൽ കലൂർ വരെ വായ് മൂടിക്കെട്ടി പിന്നോട്ടു നടന്നുകൊണ്ട് പ്രതിഷേധിച്ചു.